കേരളം അടക്കം മൂന്നു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുന്നു ; പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്രം ; സംസ്ഥാനത്ത് നാളെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 02:18 PM |
Last Updated: 07th January 2021 02:18 PM | A+A A- |

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍/ എഎൻഐ ചിത്രം
ന്യൂഡല്‍ഹി : കേരളം അടക്കം മൂന്നു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ നിര്‍ദേശിച്ചു. പോരായ്മകള്‍ ഉടന്‍ പരിഹരിക്കണണെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഈ നിര്‍ദേശം നല്‍കിയത്. മഹാരാഷ്ട്ര, കേരളം, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലാണ് അടുത്തിടെ കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.കോവിഡ് വാക്‌സിന്‍ വിതരണ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. വാക്‌സിന്‍ വിതരണത്തിന് മുന്‍ഗണന പട്ടിക തയ്യാറാക്കി. തടസ്സങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
പൂനെയില്‍ നിന്നും നാലു മേഖലകളായി തിരിച്ച് വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിനാല്‍ ജനപ്രതിനിധികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
വാക്‌സിന്‍ വിതരണത്തിന്റെ മൂന്നാംഘട്ട ഡ്രൈ റണ്‍ നാളെ നടക്കും. കേരളത്തില്‍ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ നടക്കും. 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക.3.51 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാവിലെ 9 മുതല്‍ 11 വരെയാണ് ഡ്രൈ റണ്‍ നടക്കുക. നേരത്തെ നടന്ന ഡ്രൈ റണ്ണില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നാളെ നടക്കുന്ന ഡ്രൈ റണ്ണില്‍ രജിസ്‌ട്രേഷന്‍ നടപടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.