ഇന്നലെ മാത്രം 20,000 പേർക്ക് കോവിഡ് ഭേദമായി; ചികിത്സയിലുള്ളവർ രണ്ടുലക്ഷത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 09:54 AM |
Last Updated: 11th January 2021 09:54 AM | A+A A- |
ഫയല്‍ ചിത്രം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 16,311 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,04,66,595 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 161 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,51,160 ആയി ഉയർന്നു. നിലവിൽ 2,22,526 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 19,299 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തർ 1,00,92,909 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.