രോഗമുക്തി നിരക്ക് 96.51 ശതമാനം ; ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 15,968 പേര്‍ക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 10:10 AM |
Last Updated: 13th January 2021 10:10 AM | A+A A- |
ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 17,817 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 2,14,507 പേരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,29,111 ആയി. രാജ്യത്ത് രോഗമുക്തി നിരക്ക് 96.51 ശതമാനമെണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പുതുതായി 15,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,04,95,147 ആയിട്ടുണ്ട്. ഇന്നലെ മാത്രം 202 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1,51,529 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ 12 വരെ രാജ്യത്ത് 18,34,89,114 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 8,36,227 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.