മെഡിക്കല്‍ കോളജില്‍ 30 കാരന്റെ മൃതദേഹം പന്നികള്‍ തിന്നു; കണ്ടെത്തിയത് നാട്ടുകാര്‍; അന്വേഷണം

മൃതദേഹം പന്നികള്‍ കടിച്ചുപറിക്കുന്നത് നാട്ടുകാരാണ് കണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുംബൈ : മഹാരാഷ്ട്രയില്‍ മനുഷ്യന്റെ മൃതദേഹം പന്നികള്‍ ആഹാരമാക്കി. മഹാരാഷ്ട്രയിലെ നന്ദേദ് ആസ്ഥാനമായുള്ള ഡോ. ശങ്കരറാവു ചവാന്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന മൃതദേഹം പന്നികള്‍ ഭക്ഷിക്കുകയായിരുന്നു. 

മൃതദേഹം പന്നികള്‍ കടിച്ചുപറിക്കുന്നത് നാട്ടുകാരാണ് കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അഴുകിത്തുടങ്ങിയ മൃതദേഹം പകുതിയോളം പന്നികള്‍ ഭക്ഷിച്ചിരുന്നു. 

30 വയസ്സ് പ്രായം വരുന്ന ആളിന്റെയാണ് മൃതദേഹമെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. മരണ കാരണം എന്തെന്ന് അറിയാന്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com