പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത് : കേന്ദ്രസർക്കാർ

കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനപ്പെട്ട നാലുകാര്യങ്ങൾ പാലിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്

ന്യൂഡൽഹി: കോവിഡ് വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് കേന്ദ്രസർക്കാർ. കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനപ്പെട്ട നാലുകാര്യങ്ങൾ പാലിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് ട്വിറ്ററിൽ കുറിച്ചു. 

പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ എ, ബി, സി, ഡി, എന്നീ നാലുകാര്യങ്ങൾ കൃത്യമായി പാലിക്കുക. എ എന്നാൽ അഡ്‍വൈസ് (ഉപദേശം), ബി എന്നാൽ ബിലീവ് (വിശ്വാസം), സി എന്നാൽ ക്രോസ്ചെക്ക് (പരിശോധിക്കുക), ഡി എന്നാൽ ഡു നോട്ട് ഫിയർ (ഭയം പ്രചരിപ്പിക്കരുത്).' ഐ ബി മന്ത്രാലയം വ്യക്തമാക്കി. 

കഴിഞ്ഞ ഡിസംബറിലാണ് ഡെൽറ്റ വകഭേദം ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. 'വളരെ മോശപ്പെട്ട വകഭേദം' എന്നാണ് ഡെൽറ്റ വകഭേദത്തെ യുഎസ് ഉന്നത ഉപദേഷ്ടാവ് ഡോ. അന്തോണി ഫൗസി വിശേഷിപ്പിച്ചത്. എത്രയും പെട്ടെന്ന് ജനങ്ങൾ കോവിഡ് വാക്സീൻ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com