പരാതി ലഭിച്ചാൽ ഫേക്ക് അക്കൗണ്ടുകൾ ഉടൻ നീക്കം ചെയ്യണം, സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്ര നിർദേശം

പരാതി ലഭിച്ചാല്‍ ഇരുപത്തി 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി; സോഷ്യൽ മീഡിയയിലെ വ്യാജന്മാർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ. പരാതി ലഭിച്ചാല്‍ ഇരുപത്തി 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പുതിയ ഐടി നിയമപ്രകാരമാണ് നടപടി. 

സോഷ്യൽ മീഡിയ ഭീമന്മാരായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്‌ തുങ്ങിയവയ്ക്കാണ് നിർദേശം നൽകിയത്. ഏതെങ്കിലും വ്യക്തിയുടെ പേരില്‍  വ്യാജപ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് നീക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

നിലവിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടുന്ന സംഭവങ്ങൾ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഐടി നിയമത്തിൽ ഭേദ​ഗതി വരുത്തിയത്. കൂടാതെ പ്രമുഖ വ്യക്തികളുടെ പേരിലും വ്യാജ പ്രൊഫൈലുണ്ടാക്കുന്നത് സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. സമീപ കാലത്ത് വിവാദമായിരിക്കുന്ന ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. നിര്‍ദേശം സമൂഹമാധ്യമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനി മുതല്‍ വ്യാജപ്രൊഫൈലുകള്‍ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അത് നീക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഇക്കാര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com