മതം മറച്ചുപിടിച്ചു, ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് അടുത്തു, ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; യുവാവിനെതിരെ പരാതിയുമായി 21കാരി 

ഉത്തര്‍പ്രദേശില്‍ മതമേതെന്ന കാര്യം മറച്ചുവെച്ച് അടുപ്പം ഉണ്ടാക്കി ലൈംഗികമായി പീഡിപ്പിച്ചതായി 21കാരിയുടെ പരാതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മതമേതെന്ന കാര്യം മറച്ചുവെച്ച് അടുപ്പം ഉണ്ടാക്കി ലൈംഗികമായി പീഡിപ്പിച്ചതായി 21കാരിയുടെ പരാതി. ആരാണ് എന്ന് തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

കാന്‍പൂരിലാണ് സംഭവം. ഫെയ്‌സ്ബുക്ക് വഴി മാസങ്ങള്‍ക്ക് മുന്‍പാണ് പരിചയപ്പെട്ടത്. റായ്ബറേലി സ്വദേശിയായ ആരിഫ് ആണ് തന്നെ ചതിച്ചതെന്ന് കാണിച്ചാണ് 21കാരി പരാതി നല്‍കിയത്. ലക്‌നൗ സ്വദേശിയാണെന്നും ജോലി ലഭിക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞുമാണ് താനുമായി യുവാവ് അടുപ്പം ഉണ്ടാക്കിയത് എന്ന് പരാതിയില്‍ പറയുന്നു. 

ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം പിന്നീട് കൂടുതല്‍ അടുപ്പത്തിലേക്ക് വഴിമാറി. മതമേതെന്ന കാര്യം മറച്ചുപിടിച്ചാണ് താനുമായി യുവാവ് അടുത്തത്. അതിനിടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവാവ് നിര്‍ബന്ധിച്ചു. പിന്നീടാണ് യുവാവിന്റെ യഥാര്‍ത്ഥ മേല്‍വിലാസം തിരിച്ചറിഞ്ഞതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം പറഞ്ഞ് യുവാവുമായി വഴക്കിട്ടു. കുപിതനായ യുവാവ് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതായി 21കാരി പറയുന്നു.

യുവതിയുടെ പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കാന്‍പൂര്‍ പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com