ഹിമാചലില്‍ സന്ന്യാസിമാര്‍ക്ക് കൂട്ടത്തോടെ കോവിഡ്; 300ലധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി 

ഹിമാചല്‍ പ്രദേശില്‍ സന്ന്യാസിമാര്‍ക്ക് കൂട്ടത്തോടെ കോവിഡ്
കാന്‍ഗ്ര ജില്ലയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയപ്പോള്‍/ എഎന്‍ഐ ചിത്രം
കാന്‍ഗ്ര ജില്ലയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയപ്പോള്‍/ എഎന്‍ഐ ചിത്രം

ഷിംല: ഹിമാചല്‍ പ്രദേശില്‍ സന്ന്യാസിമാര്‍ക്ക് കൂട്ടത്തോടെ കോവിഡ്. ഗ്യുട്ടോ താന്ത്രിക് സന്ന്യാസിമഠത്തില്‍ മാത്രമായി 150ലധികം അന്തേവാസികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഹിമാചല്‍പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ ഇതുവരെ 300ലധികം സന്ന്യാസിമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഒരു സന്ന്യാസിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി കാന്‍ഗ്ര ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്.

ഫെബ്രുവരി 23ന് ഒന്നിലധികം സന്ന്യാസിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിപുലമായ നിലയില്‍ പരിശോധന നടത്തിയത്.ഗ്യുട്ടോ താന്ത്രിക് സന്ന്യാസിമഠത്തില്‍ മാത്രം 154പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. പുതുവര്‍ഷത്തോടനുബന്ധിച്ച് സന്ന്യാസിമാര്‍ കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ഹിമാചല്‍ പ്രദേശത്തിലേക്ക് യാത്ര ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com