വൈറസ് വ്യാപനം കുറയുന്നു ; ഇന്നലെ 24,354 പേര്‍ക്ക് കോവിഡ് ; 234 മരണം 

രാജ്യത്ത് വൈറസ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം  2,73,889 ആണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 24,354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 8.9 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 234 പേരാണ് മരിച്ചത്. 

രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം  2,73,889 ആണ്. 197 ദിവസത്തെ കുറഞ്ഞ രോഗികളുടെ എണ്ണമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

പുതുതായി 234 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് മരണം 4,48,573 ആയി ഉയര്‍ന്നു. കേരളത്തില്‍ ഇന്നലെ 13,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 95 പേര്‍ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com