വിജയം ഉറപ്പിച്ച് മമത; ലീഡ് കാല്‍ലക്ഷം കടന്നു; ബിജെപി ചിത്രത്തില്‍ പോലുമില്ല; മൂന്നിടത്തും തൃണമൂല്‍

ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. സിപിഎം സ്ഥാനാര്‍ഥിക്ക് ലഭിച്ചതാകട്ടെ 398 വോട്ട് മാത്രം. 
മമത ബാനര്‍ജി /ഫയല്‍ ചിത്രം
മമത ബാനര്‍ജി /ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപുരില്‍ മമത വിജയത്തിലേക്ക്. മമതയുടെ ഭൂരിപക്ഷം 28,000 കടന്നു. ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 

ബിജെപിയുടെ യുവനേതാവ് പ്രിയങ്ക ട്രിബ്രവാളാണ് എതിര്‍ സ്ഥാനാര്‍ഥി. ഇതുവരെ അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. സിപിഎം സ്ഥാനാര്‍ഥിക്ക് ലഭിച്ചതാകട്ടെ 398 വോട്ട് മാത്രം.57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. വോട്ടെണ്ണലിനു ശേഷം സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കി. ഉപതരഞ്ഞെടുപ്പ് നടന്ന മറ്റ് രണ്ടിടത്തും തൃണമൂല്‍ ലീഡ് ചെയ്യുകയായാണ. 

ഭവാനിപുരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സോബന്‍ദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി സീറ്റ് രാജിവയ്ക്കുകയായിരുന്നു അദ്ദേഹം.

2011ല്‍ സിപിഎമ്മിന്റെ ദീര്‍ഘകാല ഭരണത്തെ കടപുഴക്കിയ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മമത  ഭവാനിപുരില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ലഭിച്ചത് 77.46 ശതമാനം വോട്ടാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ 47.67 ശതമാനം വോട്ടോടെ മമത മണ്ഡലം നിലനിര്‍ത്തി. ഇത്തവണ സോബന്‍ദേബ് 57.1 ശതമാനം വോട്ടു നേടി. ബിജെപിയുടെ രുദ്രാനി ഘോഷ് നേടിയത് 35.16 ശതമാനം വോട്ടാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com