ത്രിപുരയില്‍ വിഎച്ച്പി റാലിക്കിടെ പള്ളിയ്ക്ക് നേരെ ആക്രമണം; കടകള്‍ക്ക് തീയിട്ടു, നിരോധനാജ്ഞ

ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത് റാലിക്കിടെ മുസ്ലിം പള്ളിയ്ക്ക് നേരെയും സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണം
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ


അഗര്‍ത്തല: ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത് റാലിക്കിടെ മുസ്ലിം പള്ളിയ്ക്ക് നേരെയും സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണം. ധര്‍മ്മനഗര്‍ ജില്ലയിലാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. ഇതേത്തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് എതിരെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് വിഎച്ച്പി റാലി നടത്തിയത്. 

ചൊവ്വാഴ്ച വൈകുന്നേരമാണ് പള്ളിയ്ക്ക് നേരെ ആക്രമണം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കടകള്‍ തീയിട്ടു.റോവര്‍ ബസാറില്‍ മുസ്ലിം വിഭാഗങ്ങള്‍ നടത്തുന്ന കടകള്‍ അക്രമികള്‍ കൊള്ളയടിച്ചു. മൂന്നു വീടുകള്‍ക്ക് നേരെയും അക്രമം ഉണ്ടായി. 

ആക്രമണങ്ങളില്‍ പ്രതിഷേധം രേഖപ്പൈടുത്തി പ്രതിപക്ഷമായ സിപിഎം രംഗത്തെത്തി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ കരുതിക്കൂട്ടി പ്രവര്‍ത്തിക്കുകകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. എന്നാല്‍ അക്രമങ്ങളെ കുറിച്ച് അറിയില്ലെന്നാണ് ഭരണപക്ഷമായ ബിജെപിയുടെ വക്താവ് നബേന്ദു ഭട്ടാചാര്യ പ്രതികരിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com