കേരളത്തിന് പുറത്ത് 11,762 പേര്‍ക്ക് മാത്രം കോവിഡ് ; 460 മരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st September 2021 10:00 AM |
Last Updated: 01st September 2021 10:02 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 41,965 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,203 പേരും കേരളത്തിലാണ്. ശേഷിക്കുന്ന 11,762 പേരാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ രോഗികളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 460 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 4,39,020 ആയി ഉയര്‍ന്നു. 3,78,181 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്.
പുതുതായി 41,965 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,28,10,845 ആയി. ഇന്നലെ 33,964 ആളുകളാണ് രോഗമുക്തി നേടിയത്. ഇതോടെ ആരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,19,93,644 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,33,18,718 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. ഇതോടെ രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 65,41,13,508 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.