'മമതയ്ക്ക് എതിരെ സ്റ്റാര്‍ ക്യാംപയ്‌നര്‍'; ബിജെപിയെ ഞെട്ടിച്ച് ബാബുല്‍ സുപ്രിയോ; തൃണമൂലില്‍

കേന്ദ്രമന്ത്രിസഭ പുനസംഘടനയില്‍ ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് സുപ്രിയോ ബിജെപി വിട്ടത്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിസഭ പുനസംഘടനയില്‍ ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് സുപ്രിയോ ബിജെപി വിട്ടത്. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സുപ്രിയോ അന്ന് പ്രഖ്യാപിച്ചിരുന്നു. 

സിനിമ പിന്നണി ഗായകാനായിരുന്ന സുപ്രിയോ, 2014മുല്‍ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ലോക്‌സഭ എംപിയാണ്. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാണ് സുപ്രിയോ ബിജെപി വിട്ടത്. തനിക്കും ബിജെപി നേതൃത്വത്തിനും തമ്മില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിന് മുന്‍പാണ് ഇത് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

പാര്‍ട്ടിയുമായി തെറ്റിയെങ്കിലും ബാബുല്‍ സുപ്രിയോയുടെ പേര് ഭബാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്റ്റാന്‍ ക്യാമ്പയിനര്‍മാരുടെ പട്ടികയില്‍ ബിജെപി ഉള്‍പ്പെടുത്തിയിരുന്നു. 

പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അരൂപ് ബിശ്വാസിനോട് തോറ്റതിന് പിന്നാലെയാണ് ബിജെപിയുമായി അകല്‍ച്ച ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com