പാന്‍ കാര്‍ഡ് അപ്‌ഡേഷന്‍, ലിങ്കില്‍ ക്ലിക്ക് ചെയ്തു; അധ്യാപികയുടെ ഒന്നേകാല്‍ ലക്ഷം രൂപ നഷ്ടമായി

മഹാരാഷ്ട്രയില്‍ പാന്‍ കാര്‍ഡ് അപ്‌ഡേഷന്‍ എന്ന വ്യാജേന ട്യൂഷന്‍ ടീച്ചറുടെ ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ പാന്‍ കാര്‍ഡ് അപ്‌ഡേഷന്‍ എന്ന വ്യാജേന ട്യൂഷന്‍ ടീച്ചറുടെ ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഒടിപിയുടെ രൂപത്തിലാണ് പണം തട്ടിയത്. ഒടിപി നമ്പര്‍ നല്‍കിയപ്പോള്‍ ട്യൂഷന്‍ ടീച്ചറുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുകയായിരുന്നു. ടീച്ചറുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈ അന്ധേരിയില്‍ ട്യൂഷന്‍ ടീച്ചറായ ഉര്‍വശിയുടെ പണമാണ് നഷ്ടമായത്. പാന്‍ കാര്‍ഡ് അപ്‌ഡേഷന്‍ എന്ന പേരില്‍ ഉര്‍വശിക്ക് എസ്എംഎസ് സന്ദേശം ലഭിച്ചു. പാന്‍ കാര്‍ഡ് അപ്‌ഡേഷനാണെന്ന് കരുതി ഉര്‍വശി ഇതില്‍ ക്ലിക്ക് ചെയ്ത് ഒടിപി നമ്പര്‍ നല്‍കിയതോടെയാണ് പണം നഷ്ടമായതെന്ന് പൊലീസ് പറയുന്നു. 

ടീച്ചറുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതിനുള്ള ലിങ്കാണ് എസ്എംഎസ് സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണിലെ വിവരങ്ങള്‍ പ്രത്യേക ആപ്പ് വഴി പ്രതി ചോര്‍ത്തിയെടുത്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ലഭിച്ച മൂന്ന് ഒടിപിയില്‍ നമ്പര്‍ രേഖപ്പെടുത്തിയതോടെയാണ് ഒന്നേകാല്‍ ലക്ഷം രൂപ നഷ്ടമായത്. 

അഞ്ചുമിനിറ്റിനുള്ളില്‍ മൂന്ന് ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയാണ് പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത്. ഇടപാടുകളുമായി ബന്ധപ്പെട്ട് ബാങ്ക് വിളിച്ച് ചോദിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ കാര്യം ഉര്‍വശി അറിയുന്നതെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com