ഗണേശോത്സവം; മൂന്ന് ദിവസം ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടച്ചിടണമെന്ന് സര്‍ക്കുലര്‍; വിവാദം; പിന്‍വലിച്ച് തമിഴ്‌നാട് പൊലീസ്

ഗണേശോത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസം ഇറച്ചി കടകള്‍ അടച്ചിടണമെന്നായിരുന്നു നിര്‍ദേശം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ഗണേശോത്സവത്തോടനുബന്ധിച്ച് മൂന്ന് ദിവസം ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടയ്ക്കണമെന്ന പൊലീസ് സര്‍ക്കുലര്‍ വിവാദമായതിന് പിന്നാലെ പിന്‍വലിച്ചു. തമിഴ്‌നാട് ജില്ലയിലെ കാഞ്ചിപുരം ജില്ലയിലാണ് പൊലീസ് വിവാദ സര്‍ക്കുലര്‍ ഇറക്കിയത്. ഗണേശോത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസം ഇറച്ചി കടകള്‍ അടച്ചിടണമെന്നായിരുന്നു നിര്‍ദേശം. 

സര്‍ക്കുലറിന്റ പകര്‍പ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെ കാഞ്ചി ശങ്കരമഠത്തിന്റെ സമീപ പ്രദേശങ്ങളിലെയും സെങ്കഴു നിരോധായ് തെരുവുകളിലെയും ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടച്ചിടണമെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. സംസ്ഥാനത്ത് ഗണേശോത്സവ പരിപാടികള്‍ ആഗസ്റ്റ് 31 മുതല്‍ ആരംഭിക്കുമെന്നും ഉത്സവത്തിന്റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ ഗണപതിയുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. 

സര്‍ക്കുലര്‍ വിവാദമായതിന് പിന്നാലെ, തന്റെ അറിവ് ഇല്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇത്തരമൊരു നിയന്ത്രണങ്ങളുമില്ലെന്നും ഇന്‍സ്‌പെക്ടര്‍ വിനായകം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com