യുവ നടിക്ക് അശ്ലീല സന്ദേശം അയച്ചു, നിരന്തര ശല്യം; 35കാരന്‍ അറസ്റ്റില്‍

ബംഗാളി, ഹിന്ദി വെബ് സീരീസുകളില്‍ അഭിനയിച്ച നടിയെ ഇയാള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: യുവനടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ ശല്യം ചെയ്ത 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.  സബര്‍ന്‍ സ്വദേശിയായ യുവാവിനെയാണ് മുംബൈയിലെ അന്ധേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗാളി, ഹിന്ദി വെബ് സീരീസുകളില്‍ അഭിനയിച്ച നടിയെ ഇയാള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അടുത്തിടെ ആരാധകരുമായി ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ അജ്ഞാതനായ ഒരാള്‍ നടിക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് അയാളെ ബ്ലോക്ക് ചെയ്‌തെങ്കിലും ഇന്‍സ്റ്റഗ്രാം വഴി സന്ദേശങ്ങള്‍ അയക്കല്‍ തുടര്‍ന്നു. പിന്നീട് നടിയെയും ഭര്‍ത്താവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ട്വിറ്ററിലും ടാഗ് ചെയ്യാന്‍ തുടങ്ങിയതായി പൊലീസ് പറഞ്ഞു.

അടുത്തിടെ നടിയുടെ നമ്പര്‍ നേടിയെടുത്ത്  ഇയാള്‍ അവരെ വിളിക്കാന്‍ തുടങ്ങിയതായും അശ്ലീല മെസേജുകള്‍ അയച്ചതായും പൊലിസ് പറഞ്ഞു. തുടര്‍ന്ന് നടി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com