കുട്ടികള്‍ക്കായി 12ലക്ഷം വരെ; അണിയിച്ചൊരുക്കും; ഒരുമാസം നീണ്ട പരിശീലനം; മോഷണം വിവാഹവേദികളില്‍ മാത്രം; സംഘം പിടിയില്‍

വിവാഹവേദികളില്‍ എങ്ങനെ മോഷണം നടത്താമെന്ന് കുട്ടികള്‍ക്ക് ഒരു മാസത്തോളം പരിശീലനം നല്‍കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിവാഹവേദികളില്‍ നിന്ന് പണവും ആഭരണങ്ങളും അടങ്ങിയ ബാഗുകള്‍ മോഷ്ടിക്കുന്ന മധ്യപ്രദേശ് ആസ്ഥാനമായ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. 'ബാന്‍ഡ് ബാജ ഭാരത്' എന്ന പേരില്‍ അറിയപ്പെട്ട സംഘത്തിലെ മൂന്ന് പേരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പൊലീസ് പറഞ്ഞു.

മധ്യപ്രദേശ് സ്വദേശികളായ 24കാരന്‍ സോനു, 22കാരനായ കിഷന്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിവാഹ വേദികളില്‍ നിന്ന് ഇവര്‍ നിരവധി തവണ മോഷണം നടത്തിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതികളില്‍ നിന്ന് ഒരു സ്വര്‍ണ്ണ ചെയിന്‍, 63,500 രൂപ, ഒരു ബാഗ്, ഒരു കാര്‍ എന്നിവ കണ്ടെടുത്തു. 

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഏറെ നേരം വിവാഹവേദിയില്‍ ചെലവഴിക്കുയും ചടങ്ങിനെത്തുന്നവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്ത ശേഷമാണ് മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. അവര്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും മോഷണം നടത്തുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയും തുടര്‍ന്ന് ആഭരണങ്ങളോ പണമോ അടങ്ങിയ ബാഗുകള്‍ മോഷ്ടിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു പതിവുരീതിയെന്നും പൊലീസ് പറയുന്നു.

ഒന്‍പതും പതിനഞ്ചിനും വയസിന് ഇടയിലുള്ള കുട്ടികളെ മോഷണം നടത്താനായി ഉപയോഗിക്കുന്നതിന് പ്രതിവര്‍ഷം രക്ഷിതാക്കള്‍ക്ക് വാടകയായി 12 ലക്ഷം രൂപ വരെ നല്‍കാറുണ്ടെന്നും പിടിയിലായ മുഖ്യപ്രതി പൊലീസിനോട് പറഞ്ഞു. കുട്ടികളെ ഡല്‍ഹിയില്‍ എത്തിച്ച ശേഷം വിവാഹവേദികളില്‍ എങ്ങനെ മോഷണം നടത്താമെന്ന് കുട്ടികള്‍ക്ക് ഒരു മാസത്തോളം പരിശീലനം നല്‍കും. പിടിക്കപ്പെട്ടാല്‍ തന്റെയും സംഘാംഗങ്ങളുടെയും ഐഡന്‍ഡിറ്റി പുറത്തുവിടാതിരിക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ചതായും പൊലീസ് പറഞ്ഞു.

മോഷണത്തിന് എത്തുമ്പോള്‍ ചടങ്ങിന് അനുയോജ്യമായ വസ്ത്രങ്ങളാണ് കുട്ടികള്‍ ധരിക്കുക. കുട്ടികളെ വിവാഹവേദികളില്‍ വിട്ടശേഷം സംഘാംഗങ്ങള്‍ പുറത്തുകാവല്‍ നില്‍ക്കും. മോഷണസംഘത്തിലെ സ്ത്രീകള്‍ സ്വന്തം കുട്ടികളെ പോലെയാണ് ഇവരെ പരിപാലിക്കുന്നതെന്നും പൊലീസ് പറഞ്ഞു

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com