പാരാ​ഗ്ലൈഡിങ്ങിനിടെ ബെൽറ്റ് വിട്ടു, കുളുവിൽ യുവാവിന് ദാരുണാന്ത്യം

കുളുവിലെ ദോഭിയില്‍ പാരാ​ഗ്ലൈഡ് നടത്തുന്നതിനിടെ അഞ്ഞൂറോളം അടി മുകളില്‍ നിന്ന് വീഴുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മണാലി; കുളുവിൽ പാരാഗ്ലൈഡിങ്ങിനിടെ വിനോദസഞ്ചാരി വീണ് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ എന്ന 30-കാരനാണ് മരിച്ചത്. കുളുവിലെ ദോഭിയില്‍ പാരാ​ഗ്ലൈഡ് നടത്തുന്നതിനിടെ അഞ്ഞൂറോളം അടി മുകളില്‍ നിന്ന് വീഴുകയായിരുന്നു. സുരക്ഷാ ബെല്‍റ്റിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

രണ്ടുപേര്‍ക്ക് പറക്കാവുന്ന പാരാഗ്ലൈഡറിലാണ് സുരജ് കയറിയത്. 500 അടി മുകളിൽ നിൽക്കുന്നതിനിടെ സുരക്ഷാ ബെൽറ്റ് വിട്ടുപോകുകയും നിലത്തേക്ക് വീഴുകയുമായിരുന്നു. സൂരജ് ഷായെ പ്രദേശവാസികൾ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനാണ്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൂരജ്. 

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ​ഗുജറാത്തിൽ പാരാ​ഗ്ലൈഡിങ്ങിനിടെ ദക്ഷിണ കൊറിയൻ സ്വദേശി മരിച്ച് മണിക്കൂറുകൾക്കുശേഷമാണ് കുളവിലും അപകടമുണ്ടായത്. ഹിമാചല്‍ പ്രദേശില്‍ ടാന്‍ഡം പാരാഗ്ലൈഡിങ്ങിനിടെ നിരവധി പേര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം 12 വയസുകാരന്‍ വീണു മരിച്ചതിനെ തുടര്‍ന്ന് ഹിമാചല്‍ ഹൈക്കോടതി സാഹസിക റൈഡുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com