93 ഏറ്റുമുട്ടലുകള്‍; കശ്മീരില്‍ ഈ വര്‍ഷം വധിച്ചത് 172 ഭീകരവാദികളെ; 26 പേര്‍ക്ക് വീരമൃത്യു 

ജമ്മു കശ്മീര്‍ പോലീസിലെ 14 അംഗങ്ങള്‍ ഉള്‍പ്പെടെ 26 സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ഈ വര്‍ഷം കശ്മീരില്‍ 93 ഏറ്റുമുട്ടലുകള്‍ നടന്നതായും 172 ഭീകരവാദികളെ സുരക്ഷാസേന വധിച്ചതായും കശ്മീര്‍ എഡിജിപി വിജയ് കുമാര്‍. കൊല്ലപ്പെട്ട ഭീകരവാദികളില്‍ 42 പേര്‍ വിദേശപൗരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഷ്‌കര്‍ ഇ തൊയ്ബയുടെയോ അതിന്റെ ഉപവിഭാഗമായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെയോ പ്രവര്‍ത്തകരായ 108 പേരാണ് 2022-ല്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 35 ജെയ്ഷെ മുഹമ്മദ് ഭീകരന്മാരും 22 ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍ ബദര്‍ ഭീകരസംഘടനാംഗങ്ങളായ നാലുപേരും അന്‍സാര്‍ ഘസ്വാത് ഉല്‍ ഹിന്ദ് പ്രവര്‍ത്തകരായ മൂന്നുപേരെയും സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു.

ജമ്മു കശ്മീര്‍ പോലീസിലെ 14 അംഗങ്ങള്‍ ഉള്‍പ്പെടെ 26 സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ 29 സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com