'മ​ണി​പ്പൂ​ർ പു​രോ​ഗ​മ​ന മ​തേ​ത​ര സ​ഖ്യം'; ഇടതിനൊപ്പം കൈകോർത്ത് കോൺ​ഗ്രസ്, സഖ്യം പ്രഖ്യാപിച്ചു

ഇം​ഫാ​ൽ ഈ​സ്റ്റി​ലെ ഖു​റാ​യി സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പ​ക​രം സി​പിഐ​യി​ലെ ആ​ർ കെ അ​മു​സ​ന​യെ പി​ന്തു​ണ​യ്ക്കും
സിപിഎം,കോണ്‍ഗ്രസ് പ്രകടനം/ഫയല്‍
സിപിഎം,കോണ്‍ഗ്രസ് പ്രകടനം/ഫയല്‍

ഇം​ഫാ​ൽ: മ​ണി​പ്പൂ​ർ നിയമസഭ തെരഞ്ഞെടുപ്പിൽ കോ​ൺ​ഗ്ര​സും ഇടത് പാർട്ടികളും ഉൾപ്പെടെ ആറ് പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിച്ചു. 'മ​ണി​പ്പൂ​ർ പു​രോ​ഗ​മ​ന മ​തേ​ത​ര സ​ഖ്യം' എന്നാണ് മുന്നണിക്ക് പേരിട്ടിരിക്കുന്നത്. ശനിയാഴ്ച കോൺ​ഗ്രസ് ആസ്ഥാനത്താണ് സഖ്യം പ്രഖ്യാപിച്ചത്.

കോൺ​ഗ്രസ്, സിപിഐ, സിപിഎം, ആർഎസ്പി, ജെഡിഎസ്,ഫോർവേഡ് ബ്ലോക്ക് എന്നിവയാണ് സഖ്യത്തിലെ കക്ഷികൾ.18 ഇ​ന പൊ​തു അ​ജ​ണ്ട​യും പു​റ​ത്തി​റ​ക്കി.

കോ​ൺ​ഗ്ര​സും സിപിഐ​യും കാ​ക്ച്ചി​ങ് സീ​റ്റി​ൽ നേ​ര​ത്തേ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ക്കി​യ​തി​നാ​ൽ ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ സൗ​ഹൃ​ദ പോ​രാ​ട്ട​മാ​യി​രി​ക്കും ന​ട​ക്കു​ക. ഇം​ഫാ​ൽ ഈ​സ്റ്റി​ലെ ഖു​റാ​യി സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പ​ക​രം സി​പിഐ​യി​ലെ ആ​ർ കെ അ​മു​സ​ന​യെ പി​ന്തു​ണ​യ്ക്കും. പു​തി​യ സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും വൈ​വി​ധ്യ​വും സം​ര​ക്ഷി​ക്കു​മെ​ന്ന് എ.​ഐ.​സി.​സി നേ​താ​വ് ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com