അവര്‍ 'ഒസാമ ജി' എന്നാണ് ബിന്‍ ലാദനെ വിളിക്കുന്നത്; കോണ്‍ഗ്രസിനും എസ്പിക്കും ഭീകരരോട് ബഹുമാനമാണ്: മോദി

കോണ്‍ഗ്രസിനും സമാജ്‌വാദി പാര്‍ട്ടിക്കും ബിന്‍ലാദനെ പോലെയുള്ള ഭീകരരോട് ബഹുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ഹര്‍ദോയ്(യുപി): കോണ്‍ഗ്രസിനും സമാജ്‌വാദി പാര്‍ട്ടിക്കും ബിന്‍ലാദനെ പോലെയുള്ള ഭീകരരോട് ബഹുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു മോദി. 'കോണ്‍ഗ്രസും എസ്പിയും 'ഒസാമ ജി' എന്നാണ് ബിന്‍ ലാദനെ പോലുള്ളവരെ വിളിക്കുന്നത്'-മോദി പറഞ്ഞു. 

അഹമ്മദാബാദ് സ്‌ഫോടനത്തിന് ഉത്തരവാദികളായവര്‍ പാതാളത്തില്‍ ഒളിച്ചാലും അവരെ ശിക്ഷിക്കുമെന്ന് ശപഥം ചെയ്തിരുന്നതാണെന്നും മോദി പറഞ്ഞു. ചില പാര്‍ട്ടികള്‍ക്ക് ഭീകരരോട് അനുകമ്പയാണ്. യുപിയില്‍ ഭീകരാക്രമണങ്ങളില്‍ പങ്കുള്ളവരുടെ കേസുകള്‍ പിന്‍വലിക്കാനാണ്  മുമ്പ് സമാജ്‌വാദി പാര്‍ട്ടി ശ്രമിച്ചത്. അന്ന് എസ്പി കേഡര്‍മാര്‍ നാടന്‍ തോക്കുമായി നടക്കുന്നത് ജനം കണ്ടതാണ്. ചിലര്‍ പ്രീണനത്തിനുവേണ്ടി നമ്മുടെ ആഘോഷങ്ങള്‍ തടയുകയാണ്. അവര്‍ക്ക് യുപി ജനത മാര്‍ച്ച് പത്തിന് മറുപടി നല്‍കും -മോദി പറഞ്ഞു.

താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അഹമ്മദാബാദ് സ്‌ഫോടനം നടന്നത്. ആ ദിനം ഒരിക്കലും മറക്കാനാകില്ല. കേസില്‍ വാദം കേള്‍ക്കല്‍ നടക്കുന്നതിനാല്‍ വര്‍ഷങ്ങളായി മിണ്ടാതിരിക്കുകയാണ്. ഇപ്പോള്‍ കോടതി ശിക്ഷ പ്രഖ്യാപിച്ചുകഴിഞ്ഞതിനാലാണ് രാജ്യത്തിനുമുമ്പാകെ വിഷയം വീണ്ടും ഉന്നയിക്കുന്നത്.

അപകടകരമാണ് സമാജ്‌വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നിലപാട്. ബദ്‌ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുകയാണ് അവര്‍. അത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. -മോദി തുടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com