അഹമ്മദാബാദ്: ഓരോ ദിവസവും റോഡിലെ കുറ്റകൃത്യങ്ങളുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ സിസിടിവിയും വാഹനത്തിലെ ഡാഷ് ക്യാമറയും വഴി പകര്‍ത്തിയ കുറ്റകൃത്യങ്ങളുടെ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. പല വീഡിയോകളും ഞെട്ടല്‍ ഉളവാക്കുന്നതാണ്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇരു കൈകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നതാണ് വീഡിയോ. വഡോദര പൊലീസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് വാഹനം ഓടിച്ച ആള്‍ക്ക് ഇ-ചലാന്‍ അയച്ചതായി വഡോദര പൊലീസ് അറിയിച്ചു.
ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്ന ആളാണ് വീഡിയോയില്‍ ഉള്ളത്. രണ്ട് കൈകളിലും ഇയാള്‍ രണ്ട് ഫോണുകള്‍ പിടിച്ചിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഒരു ഘട്ടത്തില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ഉപേക്ഷിച്ച് രണ്ട് മൊബൈല്‍ ഫോണുകളും ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു ഫോണ്‍ ചെവിയില്‍ വച്ച് സംസാരിക്കുന്നതും രണ്ടാമത്തെ ഫോണില്‍ നോക്കുന്നതുമാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക