ബംഗാള്‍ ഘടകത്തെ തള്ളി; കോണ്‍ഗ്രസുമായി സഖ്യം വേണ്ട; രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ അംഗീകാരം

താഴേത്തട്ടിലെ പാര്‍ട്ടി ഘടകങ്ങളിലെ ചര്‍ച്ചയ്ക്ക് ശേഷം, പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: സിപിഎം കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ് പ്രമേയം. താഴേത്തട്ടിലെ പാര്‍ട്ടി ഘടകങ്ങളിലെ ചര്‍ച്ചയ്ക്ക് ശേഷം, പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും.

ബിജെപിക്കെതിരെ തെരഞ്ഞെടുപ്പുകളിലെ തന്ത്രം സംസ്ഥാന തലങ്ങളില്‍ തീരുമാനിക്കും. ബംഗാള്‍ ഘടകത്തിന്റെ വിയോജിപ്പോടെയാണ് രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പറയുമ്പോഴും, കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള സമരങ്ങളില്‍ സഹകരിക്കാമെന്നും രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ വ്യക്തമാക്കുന്നു. 

കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപം സ്വീകരിക്കുകയാണെന്ന് സിപിഎം വിമര്‍ശനമുന്നയിച്ചിരുന്നു. അതേസമയം, കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി നീക്കവും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ശക്തമാണ്. കഴിഞ്ഞദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയിലും മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി ചര്‍ച്ച നടത്തിയിരുന്നു.

ബിജെപിക്കൈതിരെ പുതിയ സഖ്യസാധ്യതകള്‍ തേടാന്‍ ഇടത് പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെസിആര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാന മനസ്സുള്ള മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയ്ക്ക് ശേഷം, സിപിഎം,സിപിഐ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com