റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് നീട്ടി തെരഞ്ഞെുപ്പ് കമ്മീഷന്‍

കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ റോഡ് ഷോകള്‍ക്കും റാലികള്‍ക്കുമുള്ള നിരോധനം ഫെബ്രുവരി 11 വരെ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനമായത്. അതേസമയം, ചില ഇളവുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

തുറസ്സായ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ ആയിരം പേര്‍ക്ക് പങ്കെടുക്കാം. നേരത്തെ ഇത് 500 ആയിരുന്നു. വീടു കയറി പ്രചാരണണത്തിന് ഇരുപതുപേര്‍ക്ക് പങ്കെടുക്കാം. 

നിലവില്‍ ബിജെപി അടക്കമുള്ള മുഖ്യ പാര്‍ട്ടികളെല്ലാം വീടു കയറിയുള്ള പ്രചാരണത്തിനാണ് മുന്‍ഗണന നല്‍കുന്നത്. യുപിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിക്ക് വേണ്ടി വീടു കയറി ക്യാമ്പയിന്‍ നടത്തുകയാണ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എസ്പി നേതാവ് അഖിലേഷ് യാദവും സമാന രീതിയില്‍ ക്യാമ്പയിന്‍ നടത്തുന്നുണ്ട്. യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെര്‍ച്വല്‍ റാലികളും ഇന്നുമുതല്‍ ബിജെപി ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com