പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫ്ലാറ്റിന്റെ പതിനൊന്നാം നിലയില്‍ നിന്നും സ്ത്രീ വീണുമരിച്ച നിലയില്‍

ഫ്ലാറ്റില്‍ നിന്ന് ചാടി മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

ലഖ്‌നൗ: ഫ്ലാറ്റിന്റെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് മധ്യവയസ്‌ക മരിച്ചു. 55 കാരിയായ പ്രതിഭ യാദവാണ് മരിച്ചത്. ഫ്ലാറ്റില്‍ നിന്ന് ചാടി മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. എന്നാല്‍ ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഗ്രേയിറ്റര്‍ നോയിഡയിലാണ് സംഭവം.

ഇന്നലെ രാവിലെ പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ഈ സമയത്ത് ഫ്ലാറ്റിലെ തൊട്ടടുത്ത മുറിയില്‍ കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജിവനക്കാരാണ് വിവരം അറിയിച്ചതെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചതായും പൊലീസ് അറിയിച്ചു.

ഇവര്‍ ഏറെനാളായി വിഷാദത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com