പഞ്ചാബിൽ കോൺ​ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; മുൻ മന്ത്രിമാരടക്കം ആറ് നേതാക്കൾ കൂടി ബിജെപിയിൽ

ജനങ്ങളുമായി അടുത്ത ബന്ധമുള്ളവരും താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ചു വരികയും ചെയ്തിരുന്ന നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാകും
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി നൽകി മുൻ മന്ത്രിമാരടക്കം കൂടുതൽ നേതാക്കൾ ബിജെപിയിൽ. മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിന് പിന്നാലെയാണ് കൂടുതൽ നേതാക്കൾ പാർട്ടി വിട്ടത്. ഗുര്‍പ്രീത് സിങ് കങ്ഗാര്‍, ബല്‍ബീര്‍ സിദ്ധു, രാജ് കുമാര്‍ വെര്‍ക, സുന്ദര്‍ ഷാം അറോറ, കേവല്‍ എസ് ധില്ലന്‍, കമല്‍ജീത് എല് ധില്ലന്‍ എന്നിവരാണ് ബിജെപിയില്‍ ചേർന്നത്. 

മുന്‍ പിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന സുനില്‍ ജാഖറുമായും ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സയുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നേതാക്കൾ കോൺ​ഗ്രസ് വിട്ട് ബിജെപി പാളയത്തിൽ എത്തിയത്. ജനങ്ങളുമായി അടുത്ത ബന്ധമുള്ളവരും താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ചു വരികയും ചെയ്തിരുന്ന നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാകും. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കാമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

കഴിഞ്ഞ മാസമാണ് ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ട് രാജസ്ഥാനില്‍ ചിന്തന്‍ ശിബരം നടന്ന് കൊണ്ടിരിക്കെയായിരുന്നു സുനില്‍ ജാഖര്‍ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലിരുന്നു കൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും ഈ അവസ്ഥയില്‍ മുന്നോട്ടു പോവാനാവില്ലെന്നും വ്യക്തമാക്കിയായിരുന്നു ജാഖറിന്റെ ബിജെപി പ്രവേശം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com