43-ാം വയസ്സില്‍ അച്ഛന്‍ പത്താം ക്ലാസ് പാസായി; ഒരുമിച്ച് പരീക്ഷ എഴുതിയ മകന്‍ തോറ്റു

മഹാരാഷ്ട്രയില്‍ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷാഫലത്തില്‍ ഒരു കുടുംബത്തിന് സമ്മിശ്രവികാരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷാഫലത്തില്‍ ഒരു കുടുംബത്തിന് സമ്മിശ്രവികാരം.  43 വയസ്സുകാരനായ അച്ഛനും മകനും ഒരുമിച്ചാണ് പരീക്ഷ എഴുതിയത്. ഫലം വന്നപ്പോള്‍ അച്ഛന്‍ ജയിച്ചു. അച്ഛന്റെ വിജയം ആഘോഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. പരീക്ഷയില്‍ മകന്‍ തോറ്റതാണ് കുടുംബത്തിന്റെ സന്തോഷം നഷ്ടമാക്കിയത്.

പുനെയിലാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി ആന്റ് ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ നടത്തിയ പത്താം ക്ലാസ് പരീക്ഷയിലാണ് 43കാരനായ ഭാസ്‌കര്‍ വിജയിച്ചത്. കുടുംബത്തെ പോറ്റാന്‍ ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഭാസ്‌കര്‍ 30 വര്‍ഷത്തെ ഇടവളേയ്ക്ക് ശേഷം വീണ്ടും പഠനം പുനരാരംഭിക്കുകയായിരുന്നു. മകനൊപ്പമാണ് ഭാസ്‌കര്‍ പരീക്ഷ എഴുതിയത്.

തുടര്‍ന്നും പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ജീവിത ചുറ്റുപാടുകള്‍ കാരണം അത് അത്ര എളുപ്പമല്ലെന്ന് ഭാസ്‌കര്‍ പരിഭവത്തോടെ പറയുന്നു. കൂടുതല്‍ വരുമാനം ഉണ്ടാക്കാമെന്ന ചിന്തയാണ് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചത്. മകനും പത്താം ക്ലാസിലാണ് എന്നത് പരീക്ഷ എഴുതാന്‍ കൂടുതല്‍ സഹായകമായതായും ഭാസ്‌കര്‍ പറയുന്നു. 

പരീക്ഷ പാസായതില്‍ സന്തോഷമുണ്ട്. എന്നാല്‍ പരീക്ഷയില്‍ മകന്‍ രണ്ടുവിഷയങ്ങളില്‍ തോറ്റത് സങ്കടപ്പെടുത്തി. സപ്ലിമെന്ററി പരീക്ഷയില്‍ മകന്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിന് വേണ്ട സഹായം മകന് നല്‍കുമെന്നും ഭാസ്‌കര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com