വാക്കുകള്‍ 'ടൂള്‍കിറ്റ് ഗ്യാങ്' വളച്ചൊടിച്ചു; വിശദീകരണവുമായി കൈലാഷ് വിജയ് വര്‍ഗീയ

അഗ്‌നിപഥ് പദ്ധതി വഴി സേനയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിരമിക്കുമ്പോള്‍ ബിജെപി ഓഫീസുകളില്‍ സുരക്ഷ ഒരുക്കാന്‍ അവസരം നല്‍കുമെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കൈലാഷ് വിജയ് വര്‍ഗീയ
കൈലാഷ് വിജയ് വര്‍ഗീയ
കൈലാഷ് വിജയ് വര്‍ഗീയ

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതി വഴി സേനയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിരമിക്കുമ്പോള്‍ ബിജെപി ഓഫീസുകളില്‍ സുരക്ഷ ഒരുക്കാന്‍ അവസരം നല്‍കുമെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ. തന്റെ വാക്കുകള്‍ 'ടൂള്‍ കിറ്റ് ഗ്യാങ്' വളച്ചൊടിച്ചതാണ് എന്ന് കൈലാഷ് പറഞ്ഞു. കാലാവധി കഴിഞ്ഞ് പുറത്തുവരുന്ന സൈനികരുടെ കഴിവ് ഏത് മേഖലയില്‍ പോയാലും പ്രയോജനപ്പെടുമെന്നാണ് താന്‍ പറഞ്ഞതെന്നും കൈലാഷ് പറഞ്ഞു. 

ബിജെപി ഓഫീസുകളില്‍ സുരക്ഷയൊരുക്കണമെന്ന അവസ്ഥയുണ്ടായാല്‍ അഗ്നിവീരന്‍മാര്‍ക്ക് ആദ്യം പരിഗണന നല്‍കുമെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 

'രാജ്യത്തെ സൈനികരെയും യുവാക്കളെയും ഇത്രയധികം അപമാനിക്കരുത്. ജീവിതകാലം മുഴുവന്‍ രാജ്യത്തെ സേവിക്കാനാണ് നമ്മുടെ യുവാക്കള്‍ രാത്രിയും പകലും കഠിനാധ്വാനം ചെയ്ത് ഫിസിക്കല്‍, എഴുത്തു പരീക്ഷകള്‍ പാസാകുന്നത്. അല്ലാതെ ബിജെപി ഓഫീസുകള്‍ക്ക് പുറത്ത് കാവല്‍ നില്‍ക്കാനല്ല'- അദ്ദേഹം പറഞ്ഞു.ബിജെപി സൈനികരെ അപമാനിക്കുയാണെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com