ശിവസേന പിളര്‍പ്പിലേക്ക്, ഏക്‌നാഥ് ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവാക്കി വിമതര്‍; നിലപാട് പറയാന്‍ ഉദ്ധവ് ഫെയ്‌സ്ബുക്ക് ലൈവില്‍

അഞ്ച് മണിക്കുള്ള യോഗത്തില്‍ എല്ലാ എംഎല്‍മാരും പങ്കൈടുക്കണമെന്ന ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവിന്റെ അന്ത്യശാസനം വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ തള്ളി
ശിവസേന പിളര്‍പ്പിലേക്ക്, ഏക്‌നാഥ് ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവാക്കി വിമതര്‍; നിലപാട് പറയാന്‍ ഉദ്ധവ് ഫെയ്‌സ്ബുക്ക് ലൈവില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരവെ ശിവസേന പിളര്‍പ്പിലേക്ക്. ഏക് നാഥ് ഷിന്‍ഡെയെ വിമത വിഭാഗം പുതിയ നിയമസഭ കക്ഷി നേതാവായി പ്രഖ്യാപിച്ചു.  ഭരത് ഗോഗാബാലെയെ ചീഫ് വിപ്പായി നിയമിച്ചു. ഇത് വ്യക്തമാക്കി ഡെപ്യൂട്ടി സ്പീക്കര്‍ക്ക്‌ വിമത വിഭാഗം കത്ത് നല്‍കി. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ ഷിന്‍ഡെ സമയം ചോദിച്ചു. 

അഞ്ച് മണിക്കുള്ള യോഗത്തില്‍ എല്ലാ എംഎല്‍മാരും പങ്കൈടുക്കണമെന്ന ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവിന്റെ അന്ത്യശാസനം വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ തള്ളി. എംഎല്‍എമാര്‍ക്ക് കത്ത് നല്‍കാന്‍ സുനില്‍ പ്രഭുവിന് അവകാശമില്ലെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. തങ്ങള്‍ക്ക്  34 ശിവസേന എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. 

അഞ്ചു മണിക്ക് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചുണ്ട്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വിമത നേതാക്കള്‍ അറിയിച്ചതിന് പിന്നാലെയാണ് ഉദ്ധവ് ഫെയ്‌സ്ബുക്കിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 

അതേസമയം, ഗുവാഹത്തിലിയുള്ള ശിവസേന എംഎല്‍എമാരെ കാണാനായി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ പുറപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com