വെള്ള മുള്ളൻപന്നി, കടലാമ, പാമ്പ്; ല​ഗേജിൽ 109 ജീവികളുമായി രണ്ട് ഇന്ത്യൻ വനിതകൾ; അറസ്റ്റിൽ

2 വെള്ള മുള്ളൻപന്നികൾ, 35 കടലാമകൾ, 50 പല്ലികൾ, 20 പാമ്പുകൾ, 2 ഇത്തിൾ പന്നികളേയുമാണ് ഇവരുടെ ല​ഗേജിൽ നിന്ന് കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബാങ്കോക്ക്; 109 ജീവികളുമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ വനിതകൾ ബാങ്കോക്കിൽ അറസ്റ്റിൽ. പാമ്പും മുള്ളൻപന്നിയും ഉൾ‌പ്പടെ 109 ജീവികളെയാണ് ല​ഗേജിൽ നിന്ന് കണ്ടെത്തിയത്. നിത്യ രാജ, സാകിയ സുൽത്താന ഇബ്രാഹിം എന്നിവരാണ് തായ്ലൻഡിലെ സുവർണഭൂമി വിമാനത്താവളത്തിൽ നിന്ന് പിടിയിലാവുന്നത്. 

ചെന്നൈയിലേക്ക് യാത്ര ചെയ്യാനാണ് ഇവർ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിമനത്താവളത്തിലെ എക്സ്റേ പരിശോധനയിലാണ് ജീവികളെക്കുറിച്ച് സൂചന ലഭിച്ചത്. 2 വെള്ള മുള്ളൻപന്നികൾ, 35 കടലാമകൾ, 50 പല്ലികൾ, 20 പാമ്പുകൾ, 2 ഇത്തിൾ പന്നികളേയുമാണ് ഇവരുടെ ല​ഗേജിൽ നിന്ന് കണ്ടെത്തിയത്. 

കഴിഞ്ഞമാസം ബാങ്കോക്കിൽ നിന്ന് ചെന്നൈയിലെ വിമാനത്താവളത്തിൽ എത്തിയ സഞ്ചാരിയിൽനിന്ന് വെള്ള മുള്ളൻപന്നിയേയും അപൂർവ കരുങ്ങിനേയും കണ്ടെത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com