36 ലക്ഷത്തിന്റെ അനധികൃത സ്വത്ത്; ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് എതിരെ സിബിഐ കേസ്

ഇക്കാലയളവില്‍ റാമിന്റെ ആകെ വരുമാനം 1.34 കോടി രൂപയായി. 1.16 കോടിയായിരുന്നു ചെലവെന്ന് സിബിഐ കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് എതിരെ സിബിഐ കേസ്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇഡി അസിസ്റ്റന്റ് ഡറക്ടര്‍ രാജ്കുമാര്‍ റാമിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 36 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് കേസ്. 

2016 ഏപ്രിലില്‍ രാജ് കുമാറിന്റെ പേരില്‍ 1.18 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ വീട്ടമ്മയായ ഭാര്യയുടെ പേരില്‍ 2020 മാര്‍ച്ചില്‍ 57 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടായിരുന്നു. 

ഇക്കാലയളവില്‍ റാമിന്റെ ആകെ വരുമാനം 1.34 കോടി രൂപയായി. 1.16 കോടിയായിരുന്നു ചെലവെന്ന് സിബിഐ കണ്ടെത്തി. ഭാര്യയുമായി ചേര്‍ന്ന് 37 ലക്ഷം രൂപ അനധികൃകതമായി സമ്പാദിച്ചെന്ന് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലാക്കിയതായി സിബിഐ എഫ്‌ഐആറില്‍ പറയുന്നു. 

നിലവില്‍ ഗുവാഹത്തിയിലാണ് റാം ജോലി ചെയ്യുന്നത്. അഴിമതി വിരുദ്ധ നിയമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്തിയാണ് റാമിന് എതിരെ കേസെടുത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com