'സ്ത്രീ സുരക്ഷയുടെ പ്രതീകം'; സമൂഹ വിവാഹത്തില്‍ വധുവരന്മാര്‍ക്ക് 'ബുള്‍ഡോസര്‍' സമ്മാനം

പ്രയാഗ് രാജിലെ കത്രയില്‍ ഞായറാഴ്ച നടന്ന വിവാഹ പരിപാടിയാണ് സമ്മാനം കൊണ്ട് വേറിട്ടതായത്
വിവാഹത്തിന് 'ബുള്‍ഡോസര്‍' സമ്മാനമായി നല്‍കുന്നു ദൃശ്യം, ഐഎഎന്‍എസ്
വിവാഹത്തിന് 'ബുള്‍ഡോസര്‍' സമ്മാനമായി നല്‍കുന്നു ദൃശ്യം, ഐഎഎന്‍എസ്

ലക്‌നൗ: കല്യാണത്തിന് ഗിഫ്റ്റ് കൊടുക്കുന്നത് പതിവാണ്. ഉത്തര്‍പ്രദേശില്‍ നടന്ന സമൂഹവിവാഹത്തില്‍ വധുവരന്മാര്‍ക്ക് 'ബുള്‍ഡോസര്‍ കളിപ്പാട്ടമാണ്' സമ്മാനമായി നല്‍കിയത്. സ്ത്രീ സുരക്ഷയുടെയും ഉത്തര്‍പ്രദേശിന്റെ വികസനത്തിന്റെയും പ്രതീകമായാണ് ബുള്‍ഡോസര്‍ നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്.

പ്രയാഗ് രാജിലെ കത്രയില്‍ ഞായറാഴ്ച നടന്ന വിവാഹ പരിപാടിയാണ് സമ്മാനം കൊണ്ട് വേറിട്ടതായത്. ചൗരാസിയ സമുദായമാണ് പരിപാടി സംഘടിപ്പിച്ചത്. ഒന്‍പത് നവദമ്പതികള്‍ക്കാണ് ബുള്‍ഡോസറിന്റെ ചെറുമാതൃക സമ്മാനമായി നല്‍കിയത്. ഗൃഹോപകരണങ്ങള്‍ അടക്കം മറ്റു സമ്മാനങ്ങള്‍ക്ക് പുറമേയായിരുന്നു ഇത്.

സ്ത്രീ സുരക്ഷയുടെയും ഉത്തര്‍പ്രദേശിന്റെ വികസനത്തിന്റെയും പ്രതീകമാണ് ബുള്‍ഡോസറെന്ന് പ്രയാഗ് രാജ് മേയര്‍ അഭിലാഷ ഗുപ്ത പറഞ്ഞു. സംസ്ഥാനത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വധുവരന്മാര്‍ നന്ദി അറിയിച്ചു. 

വികസനവുമായി ബന്ധപ്പെട്ട് 'ബുള്‍ഡോസര്‍ ബാബ' എന്ന പേരിലും യോഗി അറിയപ്പെടുന്നുണ്ട്. ഒന്നാം യോഗി സര്‍ക്കാരില്‍  ക്രിമിനലുകളുടെയും മാഫിയകളുടെയും അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുകളയാന്‍ നടപടി സ്വീകരിച്ചതിലൂടെയാണ് അദ്ദേഹത്തിന് ഈ വിശേഷണം ചാര്‍ത്തി കിട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com