കുഞ്ഞിന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ പണമില്ല; അമ്മ ജീവനൊടുക്കി 

മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: പണമില്ലാത്തത് മൂലം മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ബംഗളൂരു സ്വദേശിയായ തേജസ്വിനി (35) ആണ് ആത്മഹത്യ ചെയ്തത്. സാരി ഉപയോഗിച്ച് വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു ഇവര്‍. 

കര്‍ഷകനായ അജയ് കുമാര്‍ ആണ് തേജസ്വിനിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നാല് വയസ്സുകാരി ദീക്ഷയും രണ്ട് വയസ്സുകാരന്‍ ധനുഷും. കന്നുകാലി വളര്‍ത്തല്‍ തുടങ്ങാന്‍ ശ്രീകാന്ത് ലോണ്‍ എടുത്തതും ബിസിനസ് തകര്‍ന്നതോടെ ഇത് വീട്ടാന്‍ കഴിയാതിരുന്നത് ഇവരെ കടക്കെണിയിലാക്കി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയോര്‍ത്ത് ആശങ്കപ്പെട്ടിരുന്ന തേജസ്വിനിയെ മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെവന്നത് ഏറെ നിരാശയിലാക്കിയെന്ന് പൊലീസ് പറയുന്നു. 

കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് തേജസ്വിനി ശ്രീകാന്തിനോട് പറഞ്ഞിരുന്നു. മൈസൂരിലുള്ള താന്‍ തിരിച്ചുവന്നിട്ട് ആലോചിക്കാമെന്നാണ് സാമ്പത്തികകാര്യങ്ങള്‍ വിശദീകരിച്ച് ശ്രീകാന്ത് പറഞ്ഞത്. ഇതില്‍ ദുഖിതയായാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com