ഉച്ചഭക്ഷണവുമായി നടന്നുനീങ്ങുന്ന വളര്‍ത്തുനായയുടെ ദൃശ്യം
ഉച്ചഭക്ഷണവുമായി നടന്നുനീങ്ങുന്ന വളര്‍ത്തുനായയുടെ ദൃശ്യം

'അച്ഛന്' ഉച്ചഭക്ഷണം കൊടുക്കാന്‍ രണ്ടുകിലോമീറ്റര്‍ ദൂരം സ്ഥിരമായി നടക്കുന്ന വളര്‍ത്തുനായ, 'സ്‌നേഹം'- വീഡിയോ

ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ഉച്ചഭക്ഷണവുമായി റോഡിലൂടെ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്

നുഷ്യരോട് ഏറ്റവുമധികം ഇണങ്ങി ജീവിക്കുന്ന ജീവിയാണ് നായ. വീട്ടുടമസ്ഥരെ രക്ഷിക്കാന്‍ ജീവന്‍ പോലും കളയാന്‍ തയ്യാറായ നിരവധി വളര്‍ത്തുനായകളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ വീട്ടുടമസ്ഥന് ഉച്ചഭക്ഷണവുമായി  രണ്ടു കിലോമീറ്റര്‍ ദൂരയുള്ള ഓഫീസിലേക്ക് പോകുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ഉച്ചഭക്ഷണവുമായി റോഡിലൂടെ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തന്റെ അച്ഛന് ഭക്ഷണം നല്‍കാനാണ് നായ പോകുന്നതെന്ന കുറിപ്പോടെ മകനാണ് വീഡിയോ പങ്കുവെച്ചത്. 

റോഡ് നിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് നായ നടന്നുപോകുന്നത്. വാഹനം വരുമ്പോള്‍ നായ റോഡരികിലേക്ക് നീങ്ങിനില്‍ക്കാറുണ്ട്. ഉച്ചഭക്ഷണം നിറച്ച പാത്രത്തിന്റെ തൂക്കിയിടുന്ന ഭാഗം കടിച്ചുപിടിച്ചാണ് നായയുടെ നടത്തം. 

ഷെരു എന്നാണ് നായയുടെ പേര്. എല്ലാദിവസവും രാവിലെ രണ്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് അച്ഛന് ഉച്ചഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നത്.  മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com