സവര്‍ക്കര്‍ക്ക് ബ്രിട്ടിഷുകാര്‍ പെന്‍ഷന്‍ നല്‍കിയത് എന്തിന്?  വിമര്‍ശകര്‍ പറയണമെന്ന് പിസിസി പ്രസിഡന്റ്

സവര്‍ക്കര്‍ക്ക് ബ്രിട്ടിഷ് സര്‍ക്കാര്‍ 60 രൂപ പെന്‍ഷന്‍ നല്‍കിയിരുന്നെന്ന് പട്ടോളെ
രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍/കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍/കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം

ബുല്‍ധാന: വിഡി സവര്‍ക്കര്‍ ബ്രിട്ടിഷ് സര്‍ക്കാരില്‍നിന്നു പെന്‍ഷന്‍ വാങ്ങിയിരുന്നത് എന്തിനായിരുന്നെന്ന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ പറയണമെന്ന് മഹാരാഷ്ട്രാ പിസിസി അധ്യക്ഷന്‍ നാനാ പട്ടോളെ. സവര്‍ക്കര്‍ക്ക് ബ്രിട്ടിഷ് സര്‍ക്കാര്‍ 60 രൂപ പെന്‍ഷന്‍ നല്‍കിയിരുന്നെന്ന് പട്ടോളെ പറഞ്ഞു.

സവര്‍ക്കര്‍ ബ്രിട്ടിഷുകാരുടെ സഹായി ആയിരുന്നെന്ന, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് പട്ടോളെ പ്രതിരോധിച്ചു രംഗത്തുവന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന രാഹുലിനെ തള്ളി അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

''സവര്‍ക്കര്‍ക്കു ബ്രിട്ടീഷുകാര്‍ പെന്‍ഷന്‍ കൊടുത്തത് എന്തിനാണെന്ന് വിമര്‍ശകര്‍ പറയട്ടെ''- മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പട്ടോളെ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനത്ത് വലിയ സ്വീകരണമാണ് ലഭിച്ചതെന്ന് പിസിസി അധ്യക്ഷന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com