പ്രതികള്‍ ലക്ഷ്യമിട്ടത് കലാപം; ആസൂത്രണം ചെയ്തത് വന്‍ സ്‌ഫോടനങ്ങള്‍; കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നതില്‍ ഉടന്‍ തീരുമാനം: കര്‍ണാടക ഡിജിപി

ഓട്ടോറിക്ഷ സ്‌ഫോടനം നടന്ന സ്ഥലം കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര രാവിലെ സന്ദര്‍ശിച്ചിരുന്നു
ഡിജിപി പ്രവീൺ സൂദ്/ എഎൻഐ
ഡിജിപി പ്രവീൺ സൂദ്/ എഎൻഐ

മംഗലൂരു: മംഗലൂരുവില്‍ സ്‌ഫോടനത്തിലൂടെ കലാപം ഉണ്ടാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം നേരത്തെ വ്യക്തമായതാണ്. കേസ് എന്‍ഐഎക്ക് ഔദ്യോഗികമായി കൈമാറുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും പ്രവീണ്‍ സൂദ് പറഞ്ഞു. 

പ്രതികള്‍ വന്‍ സ്‌ഫോടന പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്നാണ് സൂചന. എന്‍ഐഎ അടക്കമുള്ള ദേശീയ ഏജന്‍സികളും തുടക്കം മുതലേ കേസന്വേഷണത്തില്‍ സഹകരിച്ചാണ് പോകുന്നത്. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുള്ളതിനാല്‍ ഇഡിയും അന്വേഷിക്കുന്നുണ്ട്. 

കേസന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, കേരള ഡിജിപിമാരുമായി ബന്ധപ്പെട്ടിരുന്നു. സ്‌ഫോടനത്തിന് പിന്നിലെ മുഴുവന്‍ പ്രതികളെയും, സംഘത്തിന്റെ ഗൂഢപദ്ധതികളും കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി അന്വേഷണത്തിന് ഇരുസംസ്ഥാനങ്ങളുടേയും സഹകരണമുണ്ടെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കി. 

ഓട്ടോറിക്ഷ സ്‌ഫോടനം നടന്ന സ്ഥലം കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര രാവിലെ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷം ഡിജിപി അടക്കം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കേസ് അന്വേഷണപുരോഗതി ചര്‍ച്ച ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും കര്‍ണാടക ഡിജിപി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com