റാഞ്ചി: ഝാര്‍ഖണ്ഡില്‍ വിവാഹ വാഗ്ദാനം നിരസിച്ചതിന് 22കാരിയെ തീകൊളുത്തി. ദേഹത്ത് 80 ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ദുംകയില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവാഹിതനായ യുവാവാണ് യുവതിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയെ ശല്യപ്പെടുത്തിയിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാരെ സമീപിച്ചപ്പോള്‍, യുവാവിന്റെ ആവശ്യം വീട്ടുകാര്‍ നിരസിച്ചു. മുന്‍പ് യുവതിയെ തീകൊളുത്തുമെന്നും ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു.
വേറെ ആരെയെങ്കിലും കൊണ്ട് യുവതിയെ വിവാഹം കഴിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും യുവാവ് ഭീഷണി മുഴക്കി. ഇന്ന് രാവിലെ വീണ്ടും ഭീഷണി മുഴക്കി യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് 22കാരിയെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു. യുവതി ഉറങ്ങുന്ന സമയത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ബന്ധുക്കളാണ് യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക