ഇതാണോ കോടതിയുടെ ജോലി?; നിങ്ങളുടെ എന്ത് അവകാശമാണ് ഹനിക്കപ്പെട്ടത്?; പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ഹര്‍ജി, 'ഓടിച്ചുവിട്ട്' സുപ്രീംകോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍


ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എക് കെ കൗളും അഭയ് എസ് ഓകയും അംഗങ്ങളായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഹര്‍ജിക്കാരുടെ എന്ത് മൗലികാവകാശമാണ് ഹനിക്കപ്പെട്ടതെന്ന് കോടതി ചോദിച്ചു. ഗോവംശ് സേവാ സദന്‍ എന്ന എന്‍ജിഒയാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. 

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം എന്നായിരുന്നു ഹര്‍ജി. 'ഇതാണോ കോടതിയുടെ ജോലി? പിഴ ചുമത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്ന ഇത്തരം ഹര്‍ജികള്‍ നിങ്ങള്‍ എന്തിനാണ് ഫയല്‍ ചെയ്യുന്നത്? നിങ്ങള്‍ കോടതിയില്‍ വന്നതുകൊണ്ട് ഞങ്ങള്‍ നിയമം കാറ്റില്‍ പറത്തണോ?'-കോടതി ചോദിച്ചു. 

പശുക്കളെ സംരക്ഷിക്കുന്നത് വളരെ അത്യവാശ്യാമാണ് എന്നായിരുന്നു എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ  വാദം. പിഴ ചുമത്തുമെന്ന് കോടതി നിലപാടെടുത്തതോടെ, അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com