ഹിമാചല്‍ പ്രദേശില്‍ 17 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സിപിഎം; 11 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, ഒരുവട്ടം കൂടി പയറ്റാന്‍ രാകേഷ് സിംഘ

നിലവില്‍ സിപിഎമ്മിന് സംസ്ഥാനത്ത് ഒരു എംഎല്‍എ മാത്രമാണുള്ളത്
രാകേഷ് സിംഘ/ട്വിറ്റര്‍
രാകേഷ് സിംഘ/ട്വിറ്റര്‍


ഷിംല: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹിമാചല്‍ പ്രദേശില്‍ 17 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് സിപിഎം. തിയോഗിലെ സിറ്റിങ് എംഎല്‍എ രാകേഷ് സിംഘ ഉള്‍പ്പെടെ പതിനൊന്ന് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് സിപിഎം പ്രസിദ്ധീകരിച്ചു. മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുമെന്നും സിപിഎം പ്രഖ്യാപിച്ചു. 

നിലവില്‍ സിപിഎമ്മിന് സംസ്ഥാനത്ത് ഒരു എംഎല്‍എ മാത്രമാണുള്ളത്. 2017ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് തിയോഗില്‍ രാകേഷ് സിംഘ ജയിച്ചിരുന്നു. 24 വര്‍ഷത്തിന് ശേഷമാണ് സിപിഎമ്മിന് ഹിമാചല്‍ പ്രദേശില്‍ ഒരു നിയമസഭ പ്രതിനിധിയുണ്ടാകുന്നത്. 

നവംബര്‍ 12നാണ് ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ്. 68 സീറ്റുകളുള്ള സംസ്ഥനത്ത് നിലവില്‍ ബിജെപിയാണ് ഭരണം. 59 സീറ്റുകളില്‍ ബിജെപി ഉടനെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. 2017ല്‍ ബിജെപിക്ക് 44 സീറ്റ് ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com