തരൂരിന് 'ലവ്', ഖാര്‍ഗെയ്ക്ക് 'സ്വസ്തിക' ചിഹ്നം

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 416 വോട്ടുകളാണ് അസാധുവായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അസാധുവായ വോട്ടുകളില്‍ ലവ് ചിഹ്നം മുതല്‍ പേരും ഒപ്പും വരെ. സ്ഥാനാര്‍ത്ഥിയായ ശശി തരൂരിന്റെ പേരിന് നേര്‍ക്കാണ് വോട്ടര്‍മാരില്‍ ഒരാള്‍ സ്‌നേഹ ചിഹ്നം വരച്ചത്. ഹൃദയചിഹ്നവും അമ്പും വരച്ചു. 

മറ്റൊരാള്‍ രാഹുല്‍ ഗാന്ധി വരണം എന്നെഴുതി. വേറൊരു വോട്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ടു രേഖപ്പെടുത്തേണ്ട സ്ഥലത്ത് രാഹുല്‍ ഗാന്ധി എന്നെഴുതി ഒന്ന് എന്നു രേഖപ്പെടുത്തി. മറ്റൊരു വോട്ടര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരിന് മുമ്പ് സ്വസ്തിക അടയാളം വരച്ചു. 

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 416 വോട്ടുകളാണ് അസാധുവായത്. ഖാര്‍ഗെയ്ക്ക് 7897 വോട്ടും തരൂരിന് 1072 വോട്ടുകളുമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ 6825 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഖാര്‍ഗെയുടെ വിജയം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com