വാഹനത്തിലെ ഡിജെ സിസ്റ്റത്തില്‍ നിന്ന് ഷേക്കേറ്റ് 10 മരണം; 20 പേര്‍ക്ക് പരുക്ക്

വാഹനത്തില്‍ ഘടിപ്പിച്ച ഡിജെ സിസ്റ്റത്തില്‍ നിന്നാണ് ഇവര്‍ക്ക് ഷേക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പത്തുപേര്‍ ഷോക്കേറ്റ് മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. ജല്‍പേഷിലേക്ക് പിക്കപ്പ് വാനില്‍ യാത്രചെയ്തവരാണ് ദുരന്തത്തിന് ഇരയായത്. വാഹനത്തില്‍ ഘടിപ്പിച്ച ഡിജെ സിസ്റ്റത്തില്‍ നിന്നാണ് ഇവര്‍ക്ക് ഷേക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു അപകടം.

പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. 16 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജല്‍പായ്ഗുരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലുള്ളവരുടെ പരുക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വാഹനത്തില്‍ ഘടിപ്പിച്ച ഡിജെ സിസ്റ്റത്തില്‍ നിന്ന് ഷോക്കേറ്റതെന്നാണ് പ്രാഥമികനിഗമനം. ജല്‍പേഷിലേക്ക് പോകുകയായിരുന്ന ശിവഭക്തരാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെല്ലാം സിതാല്‍കുച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ അപകടസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com