നിതീഷിന്റെ സത്യപ്രതിജ്ഞ നാളെ രണ്ടുമണിക്ക്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th August 2022 08:27 PM |
Last Updated: 09th August 2022 08:38 PM | A+A A- |

ആര്‍ജെഡി പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം/പിടിഐ
പട്‌ന: ബിഹാറില്‍ ആര്‍ജെഡി-ജെഡിയു സര്‍ക്കാര്‍ നാളെ രണ്ടുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം രാജ്ഭവനിലെത്തിയ നിതീഷ് കുമാര്‍ പിന്തുണയ്ക്കുന്ന 164 എംഎല്‍എമാരുടെ ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറി.
ആര്‍ജെഡി നേതത്വം നല്‍കുന്ന മഹാഗഡ്ബന്ധന്റെ നിയമസഭ കക്ഷി നേതാവായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ചു.ഏഴ് പാര്‍ട്ടികളുടെയും ഒരു സ്വസന്ത്ര എംഎല്‍എയുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് നിതീഷ് കുമാര്‍ അവകാശപ്പെട്ടു. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും.
2017ല്‍ നടന്നത് മറക്കാമെന്നും ഇത് പുതിയ അധ്യായമാണെന്നും തേജസ്വി യാദവ് പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി ഒരുമിച്ചു നിന്നാല്‍ ജനങ്ങള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ബിഹാറിന്റെയും താത്പര്യം മുന്‍നിര്‍ത്തിയാണ് നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്. എല്ലാവര്‍ക്കും ബിജെപി ഭരണം അവസാനിപ്പിക്കണം എന്നുണ്ടായിരുന്നെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാര്‍ രാജിവച്ചതിന് പിന്നാലെ ബിഹാറില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചു.
#WATCH | RJD supporters and workers celebrate in Bihar's Patna after Nitish Kumar & RJD stake claim for the govt in the state. pic.twitter.com/U804diChOP
— ANI (@ANI) August 9, 2022
243 അംഗ ബിഹാര്‍ നിയമസഭയില്‍ 45 അംഗങ്ങളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന് ഉള്ളത്. സ്വതന്ത്ര എംഎല്‍എ സുമിത് സിങ് ജെഡിയുവിന് ഒപ്പമാണ്. എല്‍ജെപിയുടെ രാജ് കുമാര്‍ സിങ് ജെഡിയുവില്‍ നേരത്തെ ലയിച്ചിട്ടുണ്ട്. ജിതന്‍ രാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നിതീഷിനൊപ്പം നില്‍ക്കുമെന്നു പ്രഖ്യാപിച്ചതോടെ ജെഡിയുവിന്റെ കണക്കില്‍ വരുന്നത് 51 എംഎല്‍എമാര്‍.
മഹാഗട്ബന്ധന്‍ എടുത്താന്‍ ആര്‍ജെഡിയാണ് വലിയ കക്ഷി. 80 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ഇതില്‍ ഒരാളെ കോടതി ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചിട്ടുള്ളതിനാല്‍ നിലവിലെ അംഗബലം 79. ഒരാള്‍ കുറഞ്ഞിട്ടും ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ജെഡി തന്നെയാണ്. കോണ്‍ഗ്രസിന് 19 അംഗങ്ങളുണ്ട്. ഇടതുപക്ഷത്ത് സിപിഐഎംഎല്ലിന് 12ഉം സിപിഐക്കും സിപിഎമ്മിനും രണ്ടു വീതവും അംഗങ്ങള്‍. എല്ലാവരും ചേരുമ്പോള്‍ ആകെ 165.ഗഡ്ബന്ധനിലെ എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കി സഖ്യത്തെ മുന്നോട്ടുകൊണ്ടുപോവാനാവും നിതീഷ് കുമാറിന്റെ ശ്രമം.
ഈ വാര്‍ത്ത കൂടി വായിക്കൂ 'ചാട്ടം പതിവാക്കിയ' നിതീഷ്; ഒരിക്കല്‍ക്കൂടി 'നമ്പാന്‍' ആര്‍ജെഡി, ദേശീയ രാഷ്ട്രീയം ബിഹാറിലേക്ക് നോക്കുമ്പോള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ