'5 പേരെ നമ്മള്‍ കൊന്നു, പശുവിനെ അറക്കുന്നവരെ കൊല്ലണം'; ആഹ്വാനവുമായി ബിജെപി നേതാവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2022 08:34 AM  |  

Last Updated: 21st August 2022 08:34 AM  |   A+A-   |  

bjp_former_mla

ബിജെപി മുൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജ

 

ന്യൂഡൽഹി: പശുവിനെ അറക്കുന്നവരെ കൊല്ലണം എന്ന് ആഹ്വാനം ചെയ്ത് ബിജെപി നേതാവ്. മുൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജയാണ് രാജസ്ഥാനിൽ വിവാദ പ്രസംഗവുമായി എത്തിയത്. 

പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് കഴിഞ്ഞു. ഇതുവരെ 5 പേരെ ഇത്തരത്തിൽ കൊന്നുവെന്ന് അഹൂജ പ്രസംഗത്തിൽ പറയുന്നു. 2017 ലും 2018 ലും ആൾക്കൂട്ട ആക്രമണം നടത്തി കൊലപ്പെടുത്തിയ പെഹ്ലു ഖാന്റെയും, രഖ്ബർ ഖാന്റെയും കൊലപാതകങ്ങളാണ് ഇവയിൽ രണ്ടെണ്ണം എന്നും പ്രസംഗത്തിൽ സൂചിപ്പിക്കുന്നു. 

എന്നാൽ മന്ത്രിയുടെ പ്രസ്താവന ബിജെപി തള്ളി.  മുൻ എംഎൽഎയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. പാർട്ടിയുടെ അഭിപ്രായമല്ല ഇതെന്നും ബിജെപി അൽവാർ യൂണിറ്റ് പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പുത്തൻ കാറെന്ന മോഹം വേണ്ട, നമസ്തേ പറയണം, വിനയം നിറഞ്ഞു തുളുമ്പണം'- മന്ത്രിമാരോട് തേജസ്വി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ