20 രൂപയെ ചൊല്ലി തര്‍ക്കം, ആളുകള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിച്ചു; യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു- വീഡിയോ 

 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
ട്രെയിനിന് മുന്നില്‍ ചാടി മരിക്കുന്നതിന് മുന്‍പുള്ള ദൃശ്യം
ട്രെയിനിന് മുന്നില്‍ ചാടി മരിക്കുന്നതിന് മുന്‍പുള്ള ദൃശ്യം

ലക്‌നൗ:  20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. 35 വയസുള്ള സലീം എന്നയാളാണ് മരിച്ചത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് പുറത്തേയ്ക്ക് ഓടിവന്ന് ട്രെയിനിന് മുന്നില്‍ ചാടി മരിക്കുന്നതിന്റെ ഹൃദയഭേദമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് പുറത്തേയ്ക്ക് ഓടിവന്ന് ട്രെയിനിന് മുന്നില്‍ വന്നുനില്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സംഭവത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.

20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയും ബന്ധുക്കളും ചേര്‍ന്ന് സലീമിനെ മര്‍ദ്ദിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കടയില്‍ നിന്ന് മോഷ്ടിച്ചതിനാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നും പിന്നാലെ സലീം ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നുവെന്നും കടയുടമ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com