'ആര്‍എസ്എസ് ആസ്ഥാനം ബോംബ് വച്ച് തകര്‍ക്കും';ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

ശനിയാഴ്ച ഉച്ചയോടെയാണ് ആസ്ഥാനം ബോംബ് വച്ച് തകര്‍ക്കുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം ലഭിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാഗ്പൂര്‍: നാഗ്പൂരിലെ ആര്‍എസ്എസ് അസ്ഥാനത്തിന് നേരെ ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി പൊലീസ്. ശനിയാഴ്ച ഉച്ചയോടെയാണ് ആസ്ഥാനം ബോംബ് വച്ച് തകര്‍ക്കുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്നാണ് ആസ്ഥാനത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചതെന്് ഡിസിപി ഗോരഖ് ഭാംരെ പറഞ്ഞു.

ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒ്ന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. മുന്‍കരുതല്‍ നടപടിയായി പട്രോളിങ് ശക്തമാക്കിയതായും വിളിച്ചയാളെ തിരിച്ചറിയാന്‍ ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്ത് വരികയാണെന്നും ഡിസിപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com