രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 150 കോടി പിന്നിട്ടു; മറ്റൊരു നാഴികക്കല്ല്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2022 07:19 PM |
Last Updated: 07th January 2022 07:19 PM | A+A A- |

പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 150 കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചുദിവസത്തിനിടെ 1.5 കോടി കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചത്. പ്രായപൂര്‍ത്തിയായവരില്‍ 90 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. പശ്ചിമ ബംഗാളില്‍ ചിത്തരഞ്ജന്‍ ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാപസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ 130 കോടി ജനങ്ങളുടെ ശേഷി വിളിച്ചൊതുന്നതാണ് ഈ നേട്ടം. സ്വയംപര്യാപ്തതയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകം കൂടിയാണ് 150 കോടി എന്ന നാഴികക്കല്ലെന്നും മോദി പറഞ്ഞു. പണക്കാര്‍ക്കും പാവങ്ങള്‍ക്കും ഒരേ പോലെ ചികിത്സ ലഭിക്കുന്ന തരത്തില്‍ ആരോഗ്യരംഗത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.