നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞുവന്ന കാര്‍ പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 06:23 PM  |  

Last Updated: 07th July 2022 06:23 PM  |   A+A-   |  

ACCIDENT

കൗമാരക്കാരിയെ പാഞ്ഞുവന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യം

 

ഹൈദരാബാദ്: റോഡിലൂടെ നടന്നുപോകുകയായിരുന്ന കൗമാരക്കാരിയെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍  ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈദരാബാദിലെ രാജേന്ദ്രനഗര്‍ മേഖലയിലാണ് സംഭവം. റോഡരികിലൂടെ നടന്നുപോകുകയാണ് പെണ്‍കുട്ടി. ഈ സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് പെണ്‍കുട്ടിയെ ലക്ഷ്യമാക്കി പാഞ്ഞുവന്ന സാന്‍ട്രോ കാറാണ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി തെറിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.  19കാരന്‍ ഓടിച്ച കാറാണ് പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. 

 

വാഹനം ഓടിക്കാന്‍ പഠിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. ഓടിച്ച് പഠിക്കുന്നതിനിടെ 19കാരന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനം പെണ്‍കുട്ടിക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. വാഹനം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'എന്റെ അച്ഛനെ പോലെ', ഹിന്ദു ജീവനക്കാരന്റെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിച്ച് മുസ്ലീം കുടുംബം, മതമൈത്രി- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ