ഇന്നലെ 21,566 പേര്‍ക്ക് കോവിഡ്; 45 മരണം; ടിപിആര്‍ 4.25 ശതമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 09:49 AM  |  

Last Updated: 21st July 2022 10:05 AM  |   A+A-   |  

covid india

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധയില്‍ വന്‍ വര്‍ധന. ഇന്നലെ 21,566 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനമാണ്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,48,881 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

24 മണിക്കൂറിനിടെ 18,294 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 45 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ ഇന്നലെ 3227 പേരുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനമാണ്. 

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കര്‍ശനമായി നിരീക്ഷിക്കണം. രോഗബാധിതര്‍ മറ്റുള്ളവരുമൊത്ത് ഇടപഴകുന്നത് കര്‍ശനമായി തടയണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സോണിയ ​ഗാന്ധി ഇഡിക്കു മുന്നിൽ; എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ, പ്രവർത്തകർക്ക്  പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ