മാര്‍പാപ്പയെ കണ്ടു; വിമര്‍ശനവുമായി ബിജെപി, പിന്നാലെ ഷെയ്ക് സയീദ് മസ്ജിദ് സന്ദര്‍ശിച്ച് പട്‌നായിക്

പട്‌നായിക്കിന്റെ വത്തിക്കാന്‍ സന്ദര്‍ശനത്തിനെ ചോദ്യം ചെയ്ത് ബിജെപി  രംഗത്തുവന്നിരുന്നു
നവീന്‍ പട്‌നായിക് പങ്കുവച്ച വീഡിയോയില്‍ നിന്ന് 
നവീന്‍ പട്‌നായിക് പങ്കുവച്ച വീഡിയോയില്‍ നിന്ന് 


ഫ്രാന്‍സിസ് മാര്‍പാപ്പായെ സന്ദര്‍ശിച്ചതിന് ബിജെപി വിമര്‍ശനം തുടരവെ, അബുദാബിയിലെ ഷെയ്ഖ് സയിദ് മസ്ജിദ് സന്ദര്‍ശിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. യുഎഇ സന്ദര്‍ശനത്തിനിടെയാണ് ഒഡീഷ് മുഖ്യമന്ത്രി പള്ളി സന്ദര്‍ശിച്ചത്. 

പതിനൊന്നു ദിവസത്തെ വിദേശ ശന്ദര്‍ശനത്തിനിടെ ജൂണ്‍ 22നാണ് പട്‌നായിക് ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടത്. പട്‌നായിക്കിന്റെ സന്ദര്‍ശത്തിന് എതിരെ ബിജെപി രംഗത്തുവന്നിരുന്നു. 

'മസ്ജിദിന്റെ മാര്‍ബിള്‍ കൊണ്ടുണ്ടാക്കിയ താഴികക്കുടം മുഗള്‍ വാസ്തു വിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. രാജസ്ഥാനിലെ മക്രാന ഗ്രാമത്തില്‍ നിന്നാണ് മാര്‍ബിളുകള്‍ വന്നത്. ഇന്ത്യ എല്ലായിടത്തുമുണ്ട്'- മസ്ജിദ് സന്ദര്‍ശനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പട്‌നായിക് ട്വിറ്ററില്‍ കുറിച്ചു. 

ജൂണ്‍ 30ന് ഒഡീഷയില്‍ തിരിച്ചെത്തുന്ന പട്‌നായിക് ജൂലൈ 1ന് പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്രയിലും പങ്കെടുക്കും. പട്‌നായിക്കിന്റെ വത്തിക്കാന്‍ സന്ദര്‍ശനത്തിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് ജയനാരായണ്‍ മിശ്ര രംഗത്തുവന്നിരുന്നു. നികുതി പണം ചെലവാക്കി അവിടെ പോയതുകൊണ്ട് മുഖ്യമന്ത്രി എന്തു നേടിയെന്ന് മിശ്ര ചോദിച്ചു. വരിനിന്ന് മാര്‍പാപ്പയെ കാണേണ്ട ആവശ്യം എന്തായിരുന്നു. അദ്ദേഹം പുരിയിലെ ശങ്കരാചാര്യയെ സന്ദര്‍ശിക്കുന്നത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും മിശ്ര പറഞ്ഞു. 

ബിജെപി വിമര്‍ശനത്തിന് എതിരെ ഭരണകക്ഷിയായ ബിജെഡി രംഗത്തെത്തി. മാര്‍പാപ്പയെ സന്ദര്‍ശിച്ചതില്‍ എന്താണ് തെറ്റെന്ന് ബിജെഡി എംഎല്‍എ എസ്ബി ബെഹ്‌റ ചോദിച്ചു. 22 വര്‍ഷമായി തുടരുന്ന ഭരണത്തില്‍ നവീന്‍ പട്‌നായിക് രണ്ടാമത്തെ തവണയാണ് വിദേശയാത്ര നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com