വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശരിയല്ല: സുപ്രീംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 11:41 AM  |  

Last Updated: 02nd May 2022 11:41 AM  |   A+A-   |  

vaccine

വാക്‌സിനേഷന്‍, ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ആരെയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി.വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

 സംസ്ഥാനങ്ങളുടെ വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ശരിയല്ലെന്ന് കാണിച്ച് വിദ്ഗ്ധ സമിതിയംഗമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച് കൊണ്ട് എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ല എന്ന് പറഞ്ഞ കോടതി വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.

പൊതുതാത്പര്യം കണക്കിലെടുത്ത് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി നിരീക്ഷിച്ചു.

നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും കോടതി ഉത്തരവിട്ടു. വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ ഒതുങ്ങി നിന്ന് കൊണ്ടാണ് ഈ നിര്‍ദേശമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ജാതി ചിഹ്നം രേഖപ്പെടുത്തിയ റിസ്റ്റ് ബാന്‍ഡുമായി വിദ്യാര്‍ഥി സ്‌കൂളില്‍; ചോദ്യം ചെയ്ത 17കാരനെ ഇടിച്ചുകൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ